Connect with us

National

മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുത് മനുഷ്യാവകാശം: കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്രമനുഷ്യാവകാശ കമ്മീഷന്‍. തെരുവ് നായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസയച്ചു.

ഈ മാസം നാലിന് ഡല്‍ഹിയില്‍ ഏഴുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടത്. നായ്ക്കളുടെ വന്ധ്യംകരണം പരിഹാരമല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ഇക്കാര്യത്തില്‍ നാലാഴ്ച്ചക്കകം വിശദീകരണം നല്‍കാനാണ് ഡല്‍ഹി ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.