Connect with us

Kerala

ബാര്‍കോഴ: നിയമോപദേശം തേടാന്‍ നിര്‍ദേശം നല്‍കിയതാരെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന് വിജിലന്‍സ് കോടതി. എ ജിയും ഡി ജി പിയും ഉള്ളപ്പോള്‍ ഇവരെ മറികടന്ന് നിയമോപദേശം തേടേണ്ടതിന്റെ ആവശ്യം എന്താണെന്ന് കോടതി ചോദിച്ചു.

അത്തരമൊരു നിയമോപദേശത്തിന് സാധുതയുണ്ടെയെന്ന് കോടതി ആരാഞ്ഞു. വസ്തുതാ റിപ്പോര്‍ട്ടിനും അന്തിമ റിപ്പോര്‍ട്ടിനുമിടയില്‍ എന്തെങ്കിലും അന്വേഷണം നടന്നിട്ടോയെന്നും കോടതി ചോദിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച് കൃത്യമായി മറുപടി നല്‍കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. കേസ് സെപ്തംബര്‍ 10ന് കോടതി വീണ്ടും പരിഗണിക്കും.

കോഴ വാങ്ങിയിട്ടില്ലെന്ന മന്ത്രി കെ എം മാണിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്റെ ആദ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നും അതുകൊണ്ട് മാണിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നുമാണ് പറയുന്നത്. ഈ വൈരുദ്ധ്യം സംബന്ധിച്ച വാദമാണ് ശനിയാഴ്ച്ച കോടതിയില്‍ നടന്നത്.

Latest