Connect with us

National

പ്രസവാവധി എട്ട് മാസമാക്കണമെന്ന് ശുപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ജോലിക്കാരായ സ്ത്രീകളുടെ പ്രസവാവധി മൂന്നില്‍ നിന്ന് എട്ട് മാസമാക്കി ഉയര്‍ത്തണമെന്ന് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്ന് അവര്‍ പറഞ്ഞു. നേരത്തെ കേന്ദ്ര തൊഴില്‍ വകുപ്പ് പ്രസവാവധി ആറ് മാസമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നുവരികയാണ്.

പ്രസവാവധി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് മേനകാ ഗാന്ധി തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയക്ക് കത്തയച്ചു. സംഘടിത മേഖലക്കൊപ്പം അസംഘടിത മേഖലയിലുള്ള സ്ത്രീകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

Latest