National
മോദിയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ താറുമാറാക്കി സോണിയ

പാറ്റ്‌ന: മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ താറുമാറാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അധികാരത്തിലേറി ഒരു വര്‍ഷമായിട്ടും രാജ്യത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വ്യാപം അഴിമതിയിലൂടെ നിരവധി യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
രാജ്യത്ത് കര്‍ഷകരുടെ ജീവിതം ദുസഹമായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് മോദി സര്‍ക്കാറില്‍ വിശ്വാസം നഷ്ടമായെന്നും സോണിയ പറഞ്ഞു. ബീഹാറില്‍ സംയുക്ത പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച സ്വാഭിമാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. ബീഹാറില്‍ വികസനം കൊണ്ടുവരാന്‍ ലാലു-നിതീഷ് കൂട്ടുകെട്ടിനാവുമെന്നും സോണിയ പറഞ്ഞു.
---- facebook comment plugin here -----