National
രണ്ടിലധികം മക്കളുള്ള മുസ്‌ലിംകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് തൊഗാഡിയ

ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് വീണ്ടും. രണ്ടിലധികം കുട്ടികളുള്ള മുസ്‌ലിംകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. രാജ്യത്തെ ഹിന്ദുക്കള്‍ വംശനാശ ഭീഷണിയിലാണെന്നും അതിനാല്‍ രാജ്യത്തെ മുസ് ലിം ജനസംഖ്യ നിയന്ത്രിക്കണമെന്നും തൊഗാഡിയ പറഞ്ഞു.
രണ്ടിലധികം കുട്ടികളുള്ള മുസ് ലിംകളുടെ റേഷന്‍ വെട്ടിക്കുറക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും തൊഗാഡിയ ഉന്നയിച്ചു. ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്.
---- facebook comment plugin here -----