Connect with us

International

അമര്‍ഷവും വേദനയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ

Published

|

Last Updated

ദമസ്‌കസ്: മെഡിറ്ററേനിയന്‍ കടല്‍തീരത്ത് അടിഞ്ഞ സിറിയന്‍ ബാലന്റെ ചിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു. ലോകവ്യാപകമായി സോഷ്യല്‍ മീഡിയകളിലും വാര്‍ത്താമാധ്യമങ്ങളിലും ഈ ചിത്രം ഇടംപിടിച്ചതോടെ അഭയാര്‍ഥികള്‍ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളുടെയും വേദനകളുടെയും യാഥാര്‍ഥ്യം യൂറോപ്പ് അടക്കമുള്ള ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. തുര്‍ക്കിയിലെ ബോദ്‌റൂം കടല്‍തീരത്ത് മുഖം മണ്ണിലമര്‍ന്ന രീതിയിലാണ് മൂന്ന് വയസ്സുകാരനായ അയ്‌ലാന്‍ കുര്‍ദിയെ പോലീസ് കണ്ടെത്തിയത്. മാതാവും അഞ്ച് വയസ്സുകാരനായ സഹോദരന്‍ ഗാലിബിനോടൊപ്പം മുങ്ങിമരിച്ചിരുന്നു. പിതാവ് അബ്ദുല്ല രക്ഷപ്പെട്ടിട്ടുണ്ട്.
ഇസിസ് താണ്ഡവമാടുന്ന സിറിയന്‍ നഗരമായ കൊബാനെയില്‍ നിന്ന് അഭയം തേടി മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കവേയാണ് ഈ കുടുംബം അപകടത്തില്‍പ്പെട്ടത്. ആളുകളുടെ ബാഹുല്യം കാരണം ബോട്ട് മറിയുകയായിരുന്നു.
2മുഖം മണ്ണിലമര്‍ന്ന രീതിയില്‍ കണ്ടെത്തിയ ഈ ബാലന്റെ ഫോട്ടോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളും ഇതേറ്റെടുക്കുകയായിരുന്നു. ചിലര്‍ ചിറക് ഒടിഞ്ഞുവീണ മാലാഖയുടെ രൂപത്തില്‍ ഈ ദൃശ്യത്തെ പുനരാവിഷ്‌കരിച്ചു. മറ്റു ചിലര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം സിറിയന്‍ ജനതയോട് കാണിക്കുന്ന അവഗണനയെ വരഞ്ഞിട്ടു. കറുത്ത ബലൂണ്‍ കൈയില്‍ പിടിച്ച് മരിച്ചുകിടക്കുന്ന രൂപത്തിലാണ് മറ്റു ചിലര്‍ ഈ ദൃശ്യം പുനരാവിഷ്‌കരിച്ചത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സിറിയന്‍ ജനതയോട് കാണിക്കുന്ന അവഗണനയും സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശിക്കപ്പെട്ടു.
4തന്റെ രണ്ട് മക്കളെയും ഭാര്യയെയും നഷ്ടപ്പെട്ടതായി പിതാവ് അബ്ദുല്ല കുര്‍ദി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മക്കളും ലൈഫ്ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ലെന്നും ബോട്ട് മറിഞ്ഞപ്പോള്‍ ഒരു ചെറിയ അവസരം പോലും അവരെ രക്ഷപ്പെടുത്താന്‍ കിട്ടിയില്ലെന്നും അദ്ദേഹം പരിതപിക്കുന്നു. തന്റെ പ്രിയപ്പെട്ട മക്കളും ഭാര്യയും നഷ്ടപ്പെട്ട 1സാഹചര്യത്തില്‍ ജന്‍മനാടായ കൊബാനെയിലേക്ക് തന്നെ തിരിച്ചുപോകാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest