Connect with us

International

മരണത്തിന് തൊട്ടുമുമ്പും അവന്‍ ഉറങ്ങുകയായിരുന്നു, മറ്റൊരു ബീച്ചില്‍

Published

|

Last Updated

ഡമസ്‌കസ്: ഒരൊറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളില്‍ നൊമ്പരപ്പൂവായി മാറിയ അയ്‌ലാന്‍ കുറുദിയെന്ന കൊച്ചു ബാലന്റെ മറ്റൊരു ചിത്രം കൂടി ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബോട്ട് കയറാന്‍ കാത്തിരിക്കുന്നതിനിടെ ബീച്ചില്‍ കിടന്ന് ഉറങ്ങിപ്പോയ കൊച്ചു അയ്‌ലാന്റെ ചിത്രം. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാന്‍ ജീവന്‍ നഷ്ടപ്പെട്ട് മറ്റൊരു കടല്‍ത്തീരത്ത് ഇതുപോലെ കിടക്കേണ്ടി വരുമെന്ന് അറിയാതെ, യൂറോപ്പിലേക്ക് എത്തിച്ചേരുന്നതിന്റെ സന്തോഷത്തില്‍ മയങ്ങിയുറങ്ങുന്ന പൊന്നുമോന്‍… ലോകം കരയുകയാണ് അയ്‌ലാന്റെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും.

സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെ മെഡിറ്ററേനിയല്‍ കടലില്‍ ബോട്ട് മുങ്ങിയാണ് അയ്‌ലാന്‍ കുര്‍ദിയും സഹോദരന്‍ ലിറ്റില്‍ ഗാലിപ്പും മാതാവ് രഹാനയും മരണത്തിന് കീഴടങ്ങിയത്. കടല്‍ത്തിരമാലകള്‍ തീരത്തെത്തിച്ച അയ്‌ലാന്‍ കുര്‍ദിയുടെ ചിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.

A young migrant, who drowned in a failed attempt to sail to the Greek island of Kos, lies on the shore in the Turkish coastal town of Bodrum

Latest