Connect with us

International

ആരെയും തടയില്ല: ജര്‍മന്‍ ചാന്‍സലര്‍

Published

|

Last Updated

ബെര്‍ലിന്‍: അഭയം തേടിയെത്തുന്ന ആരെയും തടയില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ജര്‍മനിയിലേക്ക് അഭയം തേടിയെത്തുന്നതിനിടെയാണ് ആശ്വാസകരമായ വാക്കുകളുമായി അവര്‍ രംഗത്തെത്തിയത്. ഈ വര്‍ഷം അവസാനത്തോടെ എട്ട് ലക്ഷത്തോളം അഭയാര്‍ഥികള്‍ രാജ്യത്തെത്തുമെന്നാണ് നേരത്തെ അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയം തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും. അഭയാര്‍ഥി വിഷയം എങ്ങനെ ക്രിയാത്മകമായി കൈകാര്യം ചെയ്യുമെന്ന കാര്യം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ഈ ആഴ്ച തുടക്കത്തില്‍ ബുഡാപെസ്റ്റിലെ റെയില്‍വേസ്‌റ്റേഷനില്‍ ജര്‍മനിയിലേക്ക് എത്താന്‍ വേണ്ടി ദാഹിക്കുന്ന അഭയാര്‍ഥികളുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നുവെന്നും ഈ അഭയാര്‍ഥി പ്രതിസന്ധി യൂറോപ്പ് വിജയകരമായി നേരിടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest