Kerala
500 രൂപ കൂലി നല്‍കിയാല്‍ തോട്ടം മേഖല സ്തംഭിക്കും: ഷിബു ബേബി ജോണ്‍

കോഴിക്കോട്: 500 രൂപ ദിവസവേതനം നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. കൈയടി നേടാന്‍ പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തില്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് ദിവസവേതനം സംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെ മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇ എസ് ബിജിമോള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.
തൊഴിലാളികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മന്ത്രിസ്ഥാനം ഒഴിയും. പ്രതിപക്ഷനേതാവ് സ്ഥാനത്തിരുന്ന് ആരേയും എന്തും പറയാമെന്ന് കരുതരുതെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----