Kerala
മന്ത്രി പ്രസ്താവന തിരുത്തി; ദിവസക്കൂലിയെ കുറിച്ച് പറഞ്ഞിട്ടില്ല: ഷിബു ബേബി ജോണ്‍

കോഴിക്കോട്: `തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കില്ലെന്ന പ്രസ്താവന വിവാദമായതോടെ മന്ത്രി തിരുത്തി. 500 രൂപ നല്‍കാനാകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ വിശദീകരണം. സാധ്യമായത് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹം. തൊഴിലാളി വിരുദ്ധ നിലപാട് താന്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. 26ന് ചേരുന്ന യോഗത്തില്‍ വി എസ് പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.
തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കിയാല്‍ തോട്ടം മേഖല സ്തംഭിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇ എസ് ബിജിമോള്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----