National
തെരുവ് നായക്കളെ കൊല്ലുന്നതിന് സ്‌റ്റേ ഇല്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: മനുഷ്യജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 2006ലാണ് അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതി വിധിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് എന്നും തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തില്‍ നടന്ന തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത തടയാനുള്ള നിയമങ്ങളുടെ ലംഘനമാണ് 2006ലെ വിധിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹൈക്കോടതി വിധിക്കെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് വൈകിപ്പോയെന്നും കോടതി നിരീക്ഷിച്ചു. .