Kerala
കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും: കെ എം മാണി

കോട്ടയം: വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടി വളരുന്നതനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ചോദിക്കും. ചൊവ്വാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ പാര്‍ട്ടിയുടെ ആവശ്യം ഉന്നയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കാര്യങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കെ എം മാണി അധ്യക്ഷനായ എട്ടംഗ സമിതിയും കേരള കോണ്‍ഗ്രസ് രൂപീകരിച്ചു.
---- facebook comment plugin here -----