Kasargod
കാസര്‍കോട്ട് വീണ്ടും ബാങ്ക് കൊള്ള; ഏഴ് കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു

കാസര്‍കോട്: കാസര്‍ക്കോട്ടെ സ്വകാര്യ ബാങ്ക് ശാഖയില്‍ വന്‍ കൊള്ള. കെട്ടിടത്തിന്റെ ചുമര്‍ തുരന്ന് സ്‌ട്രോങ്ങ് റൂമില്‍ കയറി ലോക്കറുകള്‍ പൊളിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണം എത്ര ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്നതേയുള്ളു. ഏഴ് കോടിയാളം രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടതായാണ് വിവരം. കാസര്‍കോട് ചെറുവത്തൂരിലെ വിജയ ബാങ്ക് ശാഖയിലാണ് മോഷണമുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് കഡ്‌ലു സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിയാണ് കാസര്‍കോടിനെ നടുക്കി മറ്റൊരു ബാങ്ക് കൊള്ള നടക്കുന്നത്.
---- facebook comment plugin here -----