International
യു എന്നില്‍ ആദ്യമായി ഫലസ്തീന്‍ പതാക ഉയര്‍ന്നു
യുണൈറ്റഡ് നാഷന്‍സ്: യു എന്‍ ആസ്ഥാനത്ത് ആദ്യമായി ഫലസ്തീന്‍ പതാക പറന്നു. പ്രദേശിക സമയം ഉച്ചക്ക് 1.15നാണ് യു എന്‍ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക ഉയര്‍ന്നത്. ചുവപ്പും കറുപ്പും വെള്ളയും പച്ചയും നിറമുള്ള ഫലസ്തീനി്യ ന്‍ പതാക പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് വാനിലുയര്‍ത്തിയത്. ഇത് ചരിത്രനിമിഷമാണെന്നും ഈ ദിവസം അഭിമാനത്തിന്റെതാണെന്നും പതാക ഉയര്‍ത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
യു എന്നില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കണമെന്ന പ്രമേയം യു എന്‍ അസംബ്ലി ഈ മാസം ആദ്യം അംഗീകരിച്ചിരുന്നു. 193 അംഗങ്ങളില്‍ ഇന്ത്യ അടക്കം 119 രാഷ്ട്രങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഇസ്രായേല്‍, അമേരിക്ക ഉള്‍പ്പടെ എട്ടോളം രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
---- facebook comment plugin here -----