Kerala
ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതിയും കൂട്ടാളികളും വലയില്‍

കാസര്‍കോട്: ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേര്‍ പോലീസ് പിടിയിലായതായി സൂചന. മുഖ്യപ്രതി കുടകില്‍ സ്ഥിരതാമസമാക്കിയ മലയാളി, കാസര്‍കോട് സ്വദേശികളായ മൂന്ന് പേര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.
4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് ചെറുവത്തൂര്‍ വിജയ ബാങ്ക് ശാഖയില്‍ നിന്ന് മോഷണം പോയത്. സ്വര്‍ണം വീണ്ടെടുക്കാന്‍ പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്.
---- facebook comment plugin here -----