Kerala
സൂര്യനെല്ലി: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീം കോടതി
സൂര്യനെല്ലി: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നെന്ന് സുപ്രീംകോടതി. അവസരമുണ്ടായിട്ടും എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി പോയതെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കേസ് അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി.
---- facebook comment plugin here -----