National
ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തേണ്ടതില്ല: ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഇത്തരം സംഭവങ്ങളില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഡല്‍ഹി സര്‍ക്കാരിന്റെ ചുമതലയാണ് ഭരണ നിര്‍വഹണം. സ്ത്രീകള്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സാധിക്കുന്നില്ലെന്നും ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി.
ഭരണനിര്‍വഹണത്തില്‍ കെജ്‌രിവാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൊലീസിന് രണ്ടായി വിഭജിക്കണം. വിവിഐപികളുടേയും നയതന്ത്രജ്ഞരുടേയും സുരക്ഷക്ക് ഒരു വിഭാത്തേയും ക്രമസമാധാന നില മറ്റൊരു വിഭാഗത്തേയും ഏല്‍പ്പിക്കണം. കേന്ദ്ര സര്‍ക്കാരുമായി സഹകരണം ആവശ്യമാണ്. എല്ലാത്തിനേയും എതിര്‍ക്കല്‍ മാത്രമാണ് കെജ്‌രിവാള്‍ ചെയ്യുന്നതെന്നും ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ രണ്ട് ബാലികമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.