Connect with us

Sports

324 ഗോളുകള്‍ ! ക്രിസ്റ്റ്യാനോ റയലിന്റെ ടോപ് സ്‌കോറര്‍

Published

|

Last Updated

മാഡ്രിഡ്: റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ !
റൗള്‍ ഗോണ്‍സാലസിന്റെ 323 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമായിരുന്ന ക്രിസ്റ്റ്യാനോ ഇന്നലെ ലെവന്റക്കെതിരെ ലോംഗ് റേഞ്ച് ഗോളിലൂടെ തന്റെ ഗോള്‍ നേട്ടം 324 ആക്കി.
മത്സരം റയല്‍ 3-0ന് ജയിച്ചു. മുപ്പതുകാരനായ ക്രിസ്റ്റ്യാനോ 310 മത്സരങ്ങളില്‍ നിന്നാണ് 324 ഗോളുകള്‍ നേടിയത്. റൗള്‍ പതിനാറ് വര്‍ഷ കരിയറില്‍ 741 മത്സരങ്ങളില്‍ നിന്നാണ് 323 ഗോളുകളിലെത്തിയത്.
ലാ ലിഗയില്‍ 231 ഗോളുകള്‍, ചാമ്പ്യന്‍സ് ലീഗില്‍ 67, കിംഗ്‌സ് കപ്പില്‍ 21, സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മൂന്ന് യൂറോപ്യന്‍ സൂപ്പര്‍ കപ്പില്‍ രണ്ട് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയുടെ 324 ഗോളുകള്‍.