Kerala
എസ് ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല മേൽശാന്തി
ശബരിമല: പുതിയ ശബരിമല മേല്‍ശാന്തിയായി കോട്ടയം അയര്‍കുന്നം കാരയ്ക്കാട്ട് ഇല്ലത്തില്‍ ശങ്കരന്‍ നമ്പൂതിരി തരഞ്ഞെടുക്കപ്പെട്ടു. ശബരിമലയില്‍ ഞായറാഴ്ച രാവിലെ നടത്തിയ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. മാളികപ്പുറം മേശാന്തിയായി ഇഎസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. തൃശൂര്‍ തെക്കുംകര സ്വദേശിയാണ്.
വൃശ്ചികം ഒന്ന് മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തി നിയമനം.
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് പതിനാലുപേരും മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിന് അഞ്ചുപേരുമാണ് നറുക്കെടുപ്പിന് അര്‍ഹത നേടിയിരുന്നത്.
---- facebook comment plugin here -----