National
വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ ഒന്നിക്കാന്‍ രാഷ്ട്രപതിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ എല്ലാവരും ഒരേപോലെ എതിര്‍ക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമബംഗാളില്‍ ദസറയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചടങ്ങിനിടെയും സമാനമായ ചില പരാമര്‍ശങ്ങള്‍ രാഷ്ട്രപതി നടത്തി. അസുര ശക്തികളെയും ഭിന്നിപ്പുണ്ടാക്കുന്നവരേയും തുടച്ചുനീക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യത്യസ്തമായ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാനും അതിനോട് സഹിഷ്ണുത പുലര്‍ത്താന്‍ കഴിഞ്ഞതിനാലുമാണ് ഭാരത സംസ്‌കാരം 5000-ല്‍ അധികം വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും നിലനിന്നു പോരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
ചടങ്ങിനു ശേഷം ട്വിറ്ററിലൂടെ വീണ്ടും രാഷ്ട്രപതി രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത്‌ക്കെതിരേ എല്ലാവരും ഒരുമിക്കാന്‍ ആഹ്വാനം ചെയ്തു. മനുഷ്യത്വവും വിവിധ സംസ്‌കാരങ്ങളുടെ വൈവിധ്യവും ഒരു കാരണത്താലും എതിര്‍ക്കപ്പെടുവാന്‍ അവസരം നല്‍കരുതെന്നും രാഷ്ട്രപതി പറയുന്നു. ഒക്‌ടോബര്‍ എട്ടിനും രാഷ്ട്രപതി രാജ്യത്തു വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ക്കെതിരേ രംഗത്തു വന്നിരുന്നു.