Connect with us

National

ദാദ്രി സംഭവം രാഷ്ട്രീയ ലാഭത്തിനായി മതേതരവാദികള്‍ ഉപയോഗിക്കുന്നു: ആര്‍എസ്എസ്

Published

|

Last Updated

മുംബൈ: എഴുത്തുകാര്‍ക്കും മതേതരവാദികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ദാദ്രിയിലെ കൊലപാതകവും കല്‍ബുര്‍ഗിയുടെ കൊലപാതകവും ലേഖനങ്ങളിലൂടെ ന്യായീകരിക്കുകയാണ് ഓര്‍ഗൈനസര്‍. ദാദ്രി സംഭവം മതേതരവാദികള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
സിഖുകാര്‍ കൊല്ലപ്പെട്ടപ്പോഴും ഗോധ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടപ്പോഴും ഇപ്പോള്‍ പ്രതിഷേധിക്കുന്ന എഴുത്തുകാര്‍ എവിടെയായിരുന്നു. കൊലപാതകളെ നിയപരമായി നേരിടുന്നതിനു പകരം ഹിന്ദു വിശ്വാസങ്ങളെ ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

Latest