National
ഹരിയാനയില്‍ ദളിത് ബാലന്‍ പോലീസ് മര്‍ദനമേറ്റ് മരിച്ചു
സോനിപത്: ഹരിയാനയില്‍ ദളിത് ബാലന്‍ പോലീസ് മര്‍ദനമേറ്റ് മരിച്ചതായി ആരോപണം. മോഷണക്കുറ്റമാരോപിച്ച് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത ബാലനെ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സോനിപത്തിലെ ഗുഹാന ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയരായ രണ്ട് പോലീസുകാര്‍ക്ക് എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാലംഗ ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തുകയും രണ്ട് കുട്ടികള്‍ മരിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ദളിത് പീഡനത്തിന്റെ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
---- facebook comment plugin here -----