National
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: ഉദ്ധവ് താക്കറെ
മുംബൈ :ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച് രാജ്യത്ത് ഏകീകൃത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ പ്രയത്‌നിക്കാനും താക്കറെ പറഞ്ഞു. ആര്‍എസ്എസ് ദിനത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന ആര്‍എസ്എസ് റാലിയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു താക്കറെയുടെ പ്രസ്താവന.
രാജ്യത്തെ് ബിജെപി ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനു മുന്‍പേ അവര്‍ ഭാരതം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്നും എന്നാല്‍ ബിജെപിക്ക് മുന്നില്‍ ശബ്ദം താഴ്ത്താന്‍ തയ്യാറല്ലെന്നും താക്കറെ പറഞ്ഞു. ശിവസേനയ്ക്കു മുന്നില്‍ വെറും ആട്ടിന്‍കുട്ടി മാത്രമാണ് ബിജെപി. പശുവിനെക്കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നതിനു മുന്‍പ് രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം, വിലക്കയറ്റം പല സര്‍ക്കാറിനേയും അധികാരത്തില്‍ നിന്നും താഴെ ഇറക്കിയ കാര്യം നേതാക്കള്‍ മറക്കരുതെന്നും താക്കറെ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണ്, ക്ഷേത്രം എന്നു യാഥാര്‍ത്ഥ്യമാകുമെന്ന് പറയാന്‍ ബിജെപി എന്തുകൊണ്ട് തയ്യാറാകില്ലെന്നും താക്കറെ ചോദിച്ചു.