Ongoing News
എന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തിയ ധോണിക്ക് വിമര്‍ശനം
ചെന്നൈ: ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വിമര്‍ശനം. ശ്രീനിവാസന്റെ ചെന്നൈയിലുള്ള വസതിയിലെത്തിയാണ് ധോണി കൂടിക്കാഴ്ച്ച നടത്തിയത്. ധോണിയുടെ പ്രഭാത ഭക്ഷണവും ശ്രീനിവാസന്റെ വീട്ടിലായിരുന്നു. ധോണിക്ക് പിന്നാലെ ബി ജെ പി നേതാവ് സുബ്രഹമണ്യന്‍ സ്വാമിയും ശ്രീനിവാസനെ കാണാനെത്തിയിരുന്നു.
ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്നാണ് ശ്രീനിവാസനെ ബി സി സി ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്ത ധോണി നിഷേധിച്ചു. ധോണി കൂടിക്കാഴ്ച്ച ഒഴിവാക്കണമായിരുന്നു എന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ പറഞ്ഞു.
---- facebook comment plugin here -----