International
യു എന്നില്‍ ഉറുദുവില്‍ പ്രസംഗിച്ചില്ല; ശരീഫിനെതിരെ കോടതിയലക്ഷ്യം
ഇസ്‌ലാമാബാദ്: യു എന്‍ പൊതുസഭയില്‍ ഉറുദുവിനു പകരം ഇംഗ്ലീഷില്‍ പ്രസംഗിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കോടതിയലക്ഷ്യ കേസിനെ അഭിമുഖീകരിക്കുന്നു. ഇംഗ്ലീഷില്‍ പ്രസംഗിച്ചത് പാക്കിസ്ഥാന്‍ പരമോന്നത കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്. ഭരണഘടനയിലെ 251ാം വകുപ്പ് പ്രകാരം ഉറുദുവിനെ ഔദ്യോഗിക ഭാഷയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സെപ്തംബറില്‍ കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടിരുന്നു. നേതാക്കളും ഉദ്യോഗസ്ഥരും ഔദ്യോഗികമായി ഉറുദുവില്‍ സംസാരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ശരീഫ് സുപ്രീം കോടതിയുടെ സെപ്തംബര്‍ എട്ടിലെ ഉത്തരവിനെ നിന്ദിച്ചുവെന്ന് കാണിച്ച് സാഹിദ് ഗാനിയെന്നയാളാണ് ഹരജി നല്‍കിയതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു,
---- facebook comment plugin here -----