Connect with us

National

കേരള ഹൗസില്‍ ബുധനാഴ്ച മുതല്‍ വീണ്ടും ബീഫ് വിളമ്പും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ ബുധനാഴ്ച മുതല്‍ വീണ്ടും ബീഫ് വിളമ്പും. നേരത്തേ പശുവിറച്ചി നല്‍കിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ പരിശോധന നടത്തിയിരുന്നു. സംഭവം വന്‍ വിവാദം ആയിരുന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും രംഗത്തെത്തിയിരുന്നു. നടപടി ഫെഡറല്‍ സംവിധാനത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്നും സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് കേജരിവാളും സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Latest