Kerala
കേരളാ ഹൗസില്‍ എന്ത് വിളമ്പണമെന്ന് കേരളം തീരുമാനിക്കും: ചെന്നിത്തല

തിരുവനന്തപുരം: കേരളാ ഹൗസിലെ ക്യാന്റീനില്‍ എന്ത് വിളമ്പണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിന് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഉപദേശം ആവശ്യമില്ല. ആര്‍എസ്എസിന്റേയും ബിജെപിയുടേയും നിലപാടുകള്‍ ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡല്‍ഹി കേരളാ ഹൗസില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര പ്രശ്‌നത്തില്‍ കുഴയുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
---- facebook comment plugin here -----