Kerala
രാജിവയ്ക്കില്ല: മാണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ അന്വേഷണം തുടരാമെന്ന വിജിലന്‍സ് കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ധനമന്ത്രി കെ എം മാണി. എത്രതവണ വേണമെങ്കിലും അന്വേഷിക്കട്ടെ. നല്ലത് തന്നെ. വിധിയുടെ പേരില്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല. ഇതിനുമുമ്പും പല മന്ത്രിമാര്‍ക്കെതിരെയും കേസ് അന്വേഷണം ഉണ്ടായിരുന്നു. അന്നൊന്നും ആരും രാജിവയ്ച്ചിട്ടില്ല. ആ കീഴ്‌വഴക്കം താനും തുടരട്ടെയെന്നും മാണി പറഞ്ഞു.
---- facebook comment plugin here -----