Kerala
ബാര്‍കോഴക്കേസിന്റെ സമയം താന്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ആരും പറയില്ലെന്ന് ജേക്കബ് തോമസ്
കോഴിക്കോട്: ബാര്‍കോഴക്കേസിന്റെ സമയം താന്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ആരും പറയില്ലെന്ന് ജേക്കബ് തോമസ്്. കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ സത്യം ജയിച്ചെന്ന ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രതികരണത്തിനെതിരെ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിനെതിരെ ഡിജിപി ജേക്കബ് തോമസ് സംസാരിച്ചത് ശരിയായില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.. ജേക്കബ് തോമസിനെതിരെ നടപടി വേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍പെരുമാറാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.അച്ചടക്കലംഘനം നടത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ജേക്കബ് തോമസിനെതിരെ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചിരുന്നു.
ബാര്‍കോഴ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ ജേക്കബ് തോമസ് ഈ സാഹചര്യത്തില്‍ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞു.