Connect with us

National

മോദി സര്‍ക്കാര്‍ സ്വയം തകരും: കട്ജു

Published

|

Last Updated

ദോഹ: ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം തകരുമെന്നും ജനങ്ങളെ എല്ലാകാലത്തും വിഡ്ഢികളാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഢി എന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
സിറാജ് ദിനപത്രം ഖത്തര്‍ എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ തകര്‍ച്ച ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ മോദി തരംഗം ഇന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മോദിയും പാര്‍ട്ടിയും നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഉന്നത ജാതിക്കാരായ ഹിന്ദു മതമൗലിക വാദികള്‍ക്കിടയിലേക്ക് ബി ജെ പിയുടെ സ്വാധീനം താമസിയാതെ ചുരുങ്ങുമെന്ന് കട്ജു അഭിപ്രായപ്പെട്ടു.