Connect with us

Alappuzha

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

ആലപ്പുഴ: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ആനന്ദകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധു നേതൃത്വം നല്‍കുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ മരണശേഷം ഒട്ടേറെ രേഖകള്‍ മഠത്തില്‍ നിന്നും കടത്തിക്കൊണ്ടുപോയെന്നും മദ്യവ്യവസായി ബിജു രമേശ് ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.

തുടര്‍ന്വേഷണത്തെ സ്വാഗതം ചെയ്യുന്നവെന്നു പ്രിയന്‍ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജുരമേശ് തെളിവുകള്‍ ഹാജരാക്കണം. ബിജുരമേശിനെയും ചോദ്യം ചെയ്യണമെന്നും പ്രിയന്‍ ആവശ്യപ്പെട്ടു.