Connect with us

Kerala

ശാശ്വതീകാനന്ദയുടെ മരണത്തിലുളള തുടരന്വേഷണം: ബാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴകേസിലെ ശ്രദ്ധ തിരിച്ചു വിടാനുള്ള ദുരുദ്ദേശമാണ് തുടരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നിലെന്ന് സിപിഎം സ്ംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അന്വേഷണം നേരത്തെയാകാമായിരുന്നു. വൈകിയാണെങ്കിലും തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്ത നിലപാട്് തുടരന്വേഷണത്തിന് എതിരെയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള ആരോപണവിധേയരായവരുടെ പങ്ക് അന്വേഷിക്കണം. മാണിക്ക് വേണ്ടി പൊതുഖജനാവില്‍ നിന്ന് പണം ഇറക്കരുത്. യുഡിഎഫിന്റെ ഉന്നതാധികാര സമിതിയോഗം ചേരാത്തതെന്തെന്നും കോടിയേരി ചോദിച്ചു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തര വകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.