National
മംഗളൂരുവിലെ ജയിലില്‍ ഏറ്റുമുട്ടല്‍;രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു

മംഗളൂരു: മംഗളൂരുവിലെ സെന്‍ട്രല്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു. മഡൂര്‍ ഇസുബു, ഗണേഷ് ഷെട്ടി എന്നിവരാണ് മരിച്ചത്. അധോലോക നേതാവ് ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളാണ് കൊല്ലപ്പെട്ട ഇസുബു. സംഘര്‍ഷത്തില്‍ ആറ് തടവുകാര്‍ക്ക് പരിക്കേറ്റു.
പ്രഭാതഭക്ഷണം കഴിക്കുന്നതിനായി തടവുകാരെ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്നു തടവുകാര്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
---- facebook comment plugin here -----