Connect with us

Kerala

ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ വീണ്ടും ആക്രമണം

Published

|

Last Updated

കോഴിക്കോട്: വടകരയിലെ വള്ളിക്കാട്ട് സ്ഥാപിച്ച ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ വീണ്ടും ആക്രമണം. സ്തൂപം തല്ലിത്തകര്‍ക്കുകയും സ്തൂപത്തിനു സമീപം ഉണ്ടായിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സ്തൂപം തകര്‍ത്തത്. ഇതിനു മുമ്പും സ്തൂപത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
സ്തൂപം തകര്‍ത്തതിന് പിന്നില്‍ സിപിഎമ്മാണെന്ന് കെ കെ രമ ആരോപിച്ചു. സിപിഎമ്മിന് ചന്ദ്രശേഖരനോടുള്ള തീരാത്ത പകയും അസഹിഷ്ണുതയുമാണെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നും രമ പറഞ്ഞു. ഇന്ന് വൈകീട്ട് ആര്‍എംപി പ്രതിഷേധ പ്രകടനം നടത്തുമെന്നും രമ അറിയിച്ചു.

Latest