Connect with us

Ongoing News

ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു

Published

|

Last Updated

മുംബൈ: വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഇന്നലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി സ്വീകരിച്ചതായി ബിസിഐ അറിയിച്ചു. ബോര്‍ഡിന്റെ പദവികളില്‍ നിന്ന് ഈ മാസം അഞ്ചോടെ അദ്ദേഹം ഔദ്യോഗികമായി വിരമിക്കും.
ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി സുന്ദര രാമന്‍ കണ്ടെത്തിയിരുന്നു. വാതുവെപ്പ് കേസ് നേരിടുന്ന രാമന്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ നേരത്തെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest