Connect with us

Kerala

കേരളാ ഹൗസിലെ പൊലീസ് റെയ്ഡ് ചട്ടവിരുദ്ധമെന്ന് ഡല്‍ഹി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളാ ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയ ബീഫ് റെയ്ഡിനെതിരെ ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. പൊലീസ് നടപടി ചട്ടവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രമസമാധാന പാലനത്തിനാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന കമീഷണര്‍ ബി എസ് ബസ്സിയുടെ വിശദീകരണവും സര്‍ക്കാര്‍ തള്ളി. ഡല്‍ഹി പൊലീസിന് പരിശോധന നടത്താന്‍ അവകാശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമസമാധാന പാലനത്തിനായല്ല പൊലീസ് എത്തിയത്. കേരളാ ഹൗസില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ തന്നെയാണ്. ബീഫ് ഇല്ലെന്ന് ആദ്യം നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധന ധാര്‍മ്മികമല്ല. മൃഗ സംരക്ഷണ വകുപ്പായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Latest