Connect with us

National

രാജ്യത്തിന്റെ പൊതുനയത്തിന്റെ അടിസ്ഥാനം മതം ആവരുതെന്ന് മന്‍മോഹന്‍ സിംഗ്

Published

|

Last Updated

രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തി. വിരുദ്ധ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്നോട്ട് നയിക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തിന്റെ പൊതുനയം തീരുമാനിക്കുന്നതിന്റെ അടിസ്ഥാന ഘടകം മതമായിരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest