Connect with us

National

പിതാവിനുള്ള പ്രണാമം: സര്‍താജ്

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ ഡി എക്കേറ്റ തിരിച്ചടി തന്റെ പിതാവിനുള്ള പ്രണാമമാണെന്നു ബീഫിന്റെ പേരില്‍ ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍. തന്റെ നാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ബീഹാറെങ്കിലും തന്റെ പിതാവിന്റെ ജീവനെടുത്ത സംഭവം ഫലത്തെ നിര്‍ണായകമായ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും സര്‍താജ് പറഞ്ഞു. ബെംഗളുരുവില്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് സര്‍താജ്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരാണ് ജനവിധി. രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയത്തിന് സ്ഥാനമില്ല. അധികാരത്തിനു വേണ്ടി രാഷ്ട്രത്തെ വിഭജിക്കാന്‍ പാടില്ലെന്നും സര്‍താജ് പറഞ്ഞു. കഴിഞ്ഞ മാസത്തിലാണ് ഉത്തരപ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് പേരില്‍ ഹിന്ദുത്വ സംഘടനകള്‍ അഖ്‌ലാഖിനെ തല്ലിക്കൊന്നത്. ഇതേ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.

Latest