National
ബീഹാറില്‍ നിതീഷ് കുമാര്‍ 20ന് സ്ഥാനമേല്‍ക്കും
പാറ്റ്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 35 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാ അച്ചുതണ്ടിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടാണ് ബീഹാറില്‍ മഹാസഖ്യം അധികാരത്തിലെത്തിയത്.243 അംഗ നിയമസഭയില്‍ 178 സീറ്റില്‍ വിജയിച്ച മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. എന്‍ഡിഎ മുന്നണിക്ക് 58 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
---- facebook comment plugin here -----