Connect with us

Kerala

ബാബുവിന് ഒരു കോടി നല്‍കിയെന്ന് ബിജു രമേശ്‌

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ മാണി രാജിവച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. മന്ത്രി കെ ബാബുവിന് ഒരു കോടി രൂപ നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞു. സെക്രട്ടേറിയറ്റില്‍പോയി നേരിട്ടാണ് പണം നല്‍കിയത്. 50 ലക്ഷം വീതം രണ്ടുതവണയാണ് ബാബുവിന് നല്‍കിയത്. ബാബുവിനെതിരെ താന്‍ നല്‍കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയില്ലെന്നും ബിജു രമേശ് വെളിപ്പെടുത്തി.

വിന്‍സന്‍ എം പോള്‍ കൂടുതല്‍ തെളിവെടുക്കാതിരിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. എലഗന്‍സ് ബിനോയിക്കും പോളക്കുളം കൃഷ്ണദാസിനും കാര്യങ്ങള്‍ അറിയാം. ബിനോയിയാണ് ലൈസന്‍സ് കിട്ടിയവരില്‍ നിന്ന് 20 ലക്ഷം രൂപ പിരിച്ചതെന്നും ബിജു രമേശ് പറഞ്ഞു. ബാബു നല്‍കിയ മാനനഷ്ടക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ ദുതനെ അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

.

---- facebook comment plugin here -----

Latest