International
പാരീസ് ആക്രമണത്തിന് പിന്നില്‍ ഐഎസ്: ശക്തമായി തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്
പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഓലോന്‍ദെ. മുറിവേറ്റെങ്കിലും ഫ്രഞ്ച് ജനതയും ഭരണകൂടവും ശക്തമാണ്. ആക്രമണം ആസൂത്രണം ചെയ്തത് വിദേശത്താണെങ്കിലും രാജ്യത്തിനകത്ത് നിന്നും സഹായം ലഭിച്ചുവെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ തിരക്കേറിയ റസ്റ്റോറന്റുകളിലും ബാറുകളിലും സ്‌ഫോടനങ്ങളും വെടിവെപ്പുമുണ്ടായത്. ആക്രമണത്തില്‍ നൂറ്റിയമ്പതിലധികം ആളുകള്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് തങ്ങള്‍ക്കെതിരായ ബോംബാക്രമണം നിര്‍ത്തുന്നത് വരെ നിങ്ങളെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. മാര്‍ക്കറ്റില്‍ പോകാന്‍ വരെ നിങ്ങള്‍ ഭയക്കണമെന്നും ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.