Connect with us

International

പാരീസില്‍ ആക്രമണം നടത്തിയത് ചെറുപ്പക്കാര്‍

Published

|

Last Updated

പാരീസ്: പാരീസിലെ ബറ്റാക്ലാന്‍ തീയറ്ററില്‍ തോക്കുധാരികളായി എത്തിയത് ചെറുപ്പക്കാര്‍. തീയറ്ററിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് പതിനഞ്ച് മിനുട്ടോളം അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ ദയാരഹിതമായി നിറയൊഴിച്ചുകൊണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
തീയറ്ററിലേക്ക് ആയുധധാരികളായ കുറച്ച് ചെറുപ്പക്കാര്‍ കയറി വന്നു. രണ്ടോ മൂന്നോ പേരോ ഉണ്ടാകും. ആരും മുഖംമൂടികള്‍ ധരിച്ചിരുന്നില്ല. കാലാഷ്‌നിക്കോവ് തോക്ക് പോലെ തോന്നുന്ന ആയുധങ്ങളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. വന്നുകയറിയ ഉടന്‍ നാലുപാടും വെടിയുതിര്‍ത്തു. ഇത് 15 മിനുട്ടോളം നീണ്ടുനിന്നു. തികച്ചും ക്രൂരമായ ആക്രമണം. ജനങ്ങള്‍ പകച്ചുപോയി. ആക്രമണം നടത്തുന്നതിനിടെ മൂന്ന് തവണയെങ്കിലും അവര്‍ തോക്ക് നിറച്ചിട്ടുണ്ടാകണം. എല്ലാവരും ചെറുപ്പക്കാരായിരുന്നു. ചിലര്‍ മേശകള്‍ തലക്ക് മേലെ പിടിച്ച് വെടിയേല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിരവധി പേര്‍ വെടിയേറ്റ് നിലത്ത് കിടക്കുന്നു- മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി.

Latest