Connect with us

Gulf

പാരീസ് ഭീകരാക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു

Published

|

Last Updated

റിയാദ്: കഴിഞ്ഞ ദിവസം ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചു. ജിസിസി രാജ്യങ്ങളെല്ലാം 129 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ അപലപിക്കുന്നതായി അറിയിച്ചു. ഫ്രഞ്ച് ജനതയേയും സര്‍ക്കാരിനേയും ഭീകരരുടെ കിരാത പ്രവര്‍ത്തിയില്‍ ദു:ഖം അറിയിക്കുന്നതായി സഊദി വിദേശകാര്യ മന്ത്രി അദല്‍ അല്‍ ജുബൈര്‍ അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാനും പറഞ്ഞു.

ഭീകരര്‍ മനുഷ്യത്വം തകര്‍ത്തെന്ന് ഖത്തര്‍ വിദേശമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഭീകരാക്രമണത്തെ അപലപിക്കുന്നതായും ഖത്തര്‍ അറിയിച്ചു. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു.