Connect with us

International

ഐ എസിനെ പിഴുതുകളയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്‍ഡ്‌

Published

|

Last Updated

പാരീസ്: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വേരോടെ പിഴുതുകളയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്‍ഡ്‌. രാജ്യത്തിനകത്തെ തീവ്രവാദകളെ നേരിടുന്നതിനായി പ്രത്യേക ശ്രദ്ധപുലര്‍ത്തും. മറ്റുഭാഗങ്ങളിലുള്ള തീവ്രവാദികളെ നേരിടാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇസില്‍ തീവ്രവാദികളുടെ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യു എന്‍ രക്ഷാസമിതി ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടും. സിറിയയിലും ഇറാഖിലും ഇസിലിനെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും രാജ്യം അതിജീവിക്കും. രാജ്യത്തെ അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Latest