Connect with us

International

പാരീസ് ഭീകരാക്രമണം: ഒന്‍പതാമന് വേണ്ടി തിരച്ചില്‍ തുടരുന്നു; റെയ്ഡിനിടെ പാരീസില്‍ വീണ്ടും വെടിവെപ്പ്

Published

|

Last Updated

പാരീസ്: വെള്ളിയാഴ്ച പാരീസില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ട തീവ്രവാദിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ പാരീസില്‍ വീണ്ടും വെടിവെപ്പ്. നേരത്തെ എട്ട് പേരാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിഗമനം. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആക്രമണം നടത്തിയത് ഒന്‍പത് പേരാണെന്ന് വ്യക്തമായി. ഒരാള്‍ രക്ഷപ്പെട്ടെന്ന് വ്യക്തമായതോടെ പൊലീസ് തിരച്ചില്‍ ഊര്‍ജമാക്കുകയായിരുന്നു. എട്ട് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഒന്‍പതാമന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് പാരീസില്‍ വീണ്ടും വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സബര്‍ബന്‍ മേഖലയായ സെന്റ് ഡെനീസിലായിരുന്നു വെടിവെപ്പ്. നിരവധി പൊലീസുകാര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പാരീസ് ആക്രമണകാരികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം നിര്‍ത്തിവച്ചു. പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Latest