International
പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും കുപ്രസിദ്ധ തീവ്രവാദിയുമായ അബ്ദുല്‍ ഹമീദ് അബു ഔദ് കൊല്ലപ്പെട്ടു. പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മരണം ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് അബു ഔദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
പാരീസിലെ സബര്‍ബന്‍ മേഖലയായ സെന്റ് ഡെനിസിലെ ഫല്‍റ്റില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 4.30നാണ് പോലീസ് റെയ്ഡിനിടെ വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് നടന്ന സൈനിക ഓപ്പറേഷനിലാണ് 2 ഭീകരരെ വധിച്ചത്. ഇതില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. അബൂ ഔദിന്റെ ബന്ധുവാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----