Connect with us

National

മോദി സര്‍ക്കാറിനെ പുകഴ്ത്തി എല്‍ കെ അഡ്വാനി

Published

|

Last Updated

അഹമ്മദാബാദ്: നരേന്ദ്ര മോദി സര്‍ക്കാറിനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്. മോദി സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും അത് രാജ്യത്ത് നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്നും അഡ്വാനി പറഞ്ഞു. ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അഡ്വാനിയുടെ പ്രസ്താവന.

ബീഹാറില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് അഡ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. വിജയത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നവര്‍ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏല്‍ക്കണമെന്നായിരുന്നു അന്ന് അഡ്വാനി പറഞ്ഞത്.

---- facebook comment plugin here -----

Latest