Kerala
സ്‌നേഹം നല്‍കുന്നതാണ് എസ്എന്‍ഡിപിയുടെ ശൈലിയെന്ന് വെള്ളാപ്പള്ളി
കാസര്‍കോട്: 51 വെട്ട് വെട്ടുന്നതല്ല സ്‌നേഹം നല്‍കുന്നതാണ് എസ്എന്‍ഡിപിയുടെ ശൈലിയെന്ന് വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തോടുമുള്ള വെല്ലുവിളിയല്ല. യാത്ര നടത്തുന്നതിന്റെ പേരില്‍ സിപിഎം തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമത്വമുന്നേറ്റ യാത്ര തുടങ്ങാന്‍ തീരുമാനമെടുത്തത് മുതല്‍ അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പല ആരോപണങ്ങളുമുണ്ടായി. എന്നാല്‍ ജനങ്ങള്‍ എല്ലാം തിരിച്ചറിയും. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നാരംഭിച്ച സമത്വമുന്നേറ്റ യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.
---- facebook comment plugin here -----