Kannur
വി.എസിനുള്ള മറുപടി തിരുവനന്തപുരത്തെന്ന് വെള്ളാപ്പള്ളി
കണ്ണൂര്‍: വി.എസ് അച്യുതാനന്ദനുള്ള മറുപടിയെല്ലാം തിരുവനന്തപുരത്ത് വെച്ച് പറയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
വെളളാപ്പളളിയുടെ സമത്വമുന്നേറ്റ യാത്രയെ കണക്കിന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. ആനയ്ക്ക് ഗര്‍ഭമുണ്ടായാലും അതിന് പിന്നില്‍ താനാണെന്ന് പറയുന്ന ബഷീര്‍ കഥാപാത്രത്തെയാണ് വെള്ളാപ്പള്ളി ഓര്‍മ്മിപ്പിക്കുന്നതെന്ന് വി.എസ് പറഞ്ഞു.
വി.എസിന്റെ ആരോപണങ്ങള്‍ക്ക് സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ മറുപടി നല്‍കുമെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.
---- facebook comment plugin here -----