Kerala
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്. വൈകീട്ട് അഞ്ചിന് ക്ലിഫ് ഹൗസിലാണ് യോഗം. കെ എം മാണി രാജിവച്ച ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്.
ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിന്റെ രാജിയാവശ്യം ശക്തമാകുന്നതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസിനതിരെ വിവിധ ഘടകക്ഷികള്‍ കടുത്ത വിമര്‍ശമുന്നയിച്ചേക്കും. ആര്‍എസ്പിയും ജെഡിയുവും ഉള്‍പ്പെടെയുള്ള കക്ഷികള്‍ കോണ്‍ഗ്രസ് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നെന്ന് വിമര്‍ശമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസുകാര്‍ തോല്‍പ്പിച്ചെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്നത്തെ യോഗം. മലപ്പുറത്ത് യുഡിഎഫ് സംവിധാനം ഉണ്ടായിരുന്നില്ല എന്ന വിമര്‍ശം ലീഗിനും ഉണ്ട്.
---- facebook comment plugin here -----